വാഷിങ്ടൻ: ലോകം മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ, കോവിഡ് വാക്സീൻ നിർമിക്കുന്ന ഏതാനും കമ്പനികൾ ലക്ഷക്കണക്കിനു കോടി രൂപയുടെ സമ്പത്ത് വാരിക്കൂട്ടുകയാണെന്ന ആക്ഷേപം ആഗോള വ്യാപകമായതോടെ വാക്സീന്റെ പേറ്റന്റ് ഒഴിവാക്കാൻ അമേരിക്ക തീരുമാനിച്ചത്. ഇതോടെ ഫോർമുല ലഭ്യമാകുന്ന വാക്സിൻ നിർമാണ കമ്പനികൾക്കെല്ലാം ഉൽപാദന രംഗത്തേക്ക് വരാനാവും. ഇത് വാക്സിൻ വില കുറയയാനും ലഭ്യത വർദ്ധിപ്പിക്കാനും ഇടയാക്കും
ബൈഡന്റെ തീരുമാനത്തെ ചരിത്രപരം എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് വിശേഷിപ്പിച്ചത്.