പാമ്പാടി : നിർമ്മാണ മേഖലയിൽ പണികൾ ചെയ്യുന്നതിനും അതിനു വേണ്ട സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാം എന്ന ഉത്തരവ് വന്നിട്ടും 144 നിലവിൽ ഉള്ളിടത്ത് ഈ ഉത്തരവ് ബാധകമല്ല എന്നാണ് അധികാരികൾ പറയുന്നത് പാമ്പാടിയിൽ 22 ദിവസമായി കടകൾ അടഞ്ഞുകിടക്കുന്നുവ്യാപാരികൾ വളരെ കഷ്ടത്തിലാണ് തുടർച്ചയായുള്ള മഴയും കൂടി ആയപ്പോൾ ശരിക്കും ലോക്ക് ആയ അവസ്ഥ തന്നെ , ലോണിന്റെ പലിശ, കറന്റ് ബിൽ ,വാടക. തൊഴിലാളികളുടെ ശമ്പളം എല്ലാം തന്നെ മുടങ്ങി കഴിഞ്ഞു ഈ ഗതി തുടർന്നാൽ വ്യാപാരികളുടെയും , തൊഴിലാളികളുടെയും കുടുംബങ്ങൾ പട്ടിണിയിലാകും എന്നതിന് സംശയം ഇല്ല . പാമ്പാടിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടും 144 പിൻവലിക്കുന്നില്ല ഇതിലും കൂടുതൽ ശതമാനം ഉള്ളിടത്ത് 144 ഇല്ല
ഒരു മാസമായി 144 മൂലം കഷ്ടപെടുന്ന പാവപ്പെട്ട വ്യാപാരികളുടെ പ്രയാസങ്ങൾ അധികാരികൾ മനസ്സിലാക്കി 144 പിൻവലിച്ച്
എല്ലാ വിഭാഗം കടകളും ആഴ്ചയിൽ 2 ദിവസം എങ്കിലും തുറന്ന് പ്രവർത്തിക്കുവാനുള്ള അനുവാദം തരണമെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു
എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നതിനും കോവിഡിനെ തുരത്തുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും വ്യാപാരികൾ സർക്കാരിനൊപ്പം ഉണ്ടായിരിക്കുo എന്നും പാമ്പാടിയിലെ വ്യാപാരികൾ കൂട്ടിച്ചേർത്തു