കോട്ടയം: കൊവിഡ് വ്യാപനം അതിരൂക്ഷ മാകുമ്പോൾ മാസ്ക്കിന് വില വര്‍ദ്ധിപ്പിച്ച് കമ്പനികള്‍ ജനങ്ങളെ പിഴിയുന്നു. നേരത്തേതില്‍ നിന്ന് നാലു മുതല്‍ അഞ്ചിരട്ടി വരെയാണ് ഇപ്പോള്‍ മാസ്ക്കുകളുടെ വില.
മെഡിക്കല്‍ ഷോപ്പുകളില്‍ രണ്ട് രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്ക്കിന് ഇപ്പോള്‍ പത്തു രൂപ വരെ വില ഉയര്‍ന്നു. ആറ് രൂപയുടെ മാസ്കിന് 12 രൂപ മുതല്‍ 15 രൂപ വരെയാണ് വില. 12 രൂപയുടെ മാസ്കിന് 16 രൂപയായി ഉയര്‍ന്നു. 18 രൂപയ്ക്ക് കിട്ടിയിരുന്ന മാസ്കിന്റെ വില 23 രൂപയായി. 30 രൂപയ്ക്കു ലഭിച്ചിരുന്ന മാസ്കിന് 40 രൂപയ്ക്കും മുകളിലാണ് വില.
ബനിയന്‍ തുണി കൊണ്ടും തുണി കൊണ്ടും നിര്‍മ്മിച്ചിരിക്കുന്ന മാസ്ക്കുകള്‍ക്ക് തോന്നും പോലെയാണ് വില വാങ്ങുന്നത്.