മാനന്തവാടി: മാനന്തവാടി കമ്മന കുരിശിങ്കലിനടുത്ത് വെച്ച് കാല്‍നട യാത്രികയായ ഏഴു വയസ്സുകാരി ജീപ്പിടിച്ച് മരിച്ചു. കുരിശിങ്കല്‍ പൂവത്തിങ്കല്‍ വീട്ടില്‍ സന്തോഷ്-സിജില ദമ്പതികളുടെ മകള്‍ മഗല്സ (7) യാണ് മരിച്ചത്. കുടുംബത്തോടൊപ്പം റോഡിലൂടെ നടന്നു പോകുമ്പോഴാണ് അപകടമെന്നാണ് വിവരം. പ്രദേശവാസിയുടെ ജീപ്പാണ് തട്ടിയത്. പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. ആറാട്ടുതറ സ്ക്കൂളിലെ ഒന്നാം തരം വിദ്യാര്‍ത്ഥിനിയാണ് മഗല്സ
ഏഴുവയസ്സുകാരി ജീപ്പിടിച്ച് മരിച്ചുi
ജോവാൻ മധുമല
0
Tags
Top Stories