ഇളയച്ഛനും ഇളയമ്മയും ചേർന്ന് 15 കാരിയെ തട്ടിക്കൊണ്ടു പോയി വ്യവസായ പ്രമുഖന് കാഴ്ച വെച്ചു. സംഭവം യു .പി യിൽ അല്ല കേരളത്തിൽ


ജോവാൻ മധുമല 
കണ്ണൂര്‍/ ഇളയച്ഛനും ഇളയമ്മയും ചേർന്ന് 15 കാരിയെ തട്ടിക്കൊണ്ടു പോയി വ്യവസായ പ്രമുഖന് കാഴ്ച വെച്ചു. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തലശേരിയിലെ വ്യവസായി ഷറഫുദ്ദീന്‍, പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ എന്നിവരെയാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇളയമ്മ ഒളിവിലാണ്. മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്.
ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് പതിനഞ്ചുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. ഇളയമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പോകാന്‍ കൂടെ വരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന്റെ തലശ്ശേരിയിലെ വീട്ടിന് മുന്നില്‍ എത്തിക്കുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട് ബന്ധുക്കള്‍ കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇളയച്ഛന്‍ തന്നെ പലതവണ പീഡിപ്പിച്ചെന്നും ഷറഫുദ്ദീന്റെ അടുത്ത് കൊണ്ട് പോയി ഉപദ്രവിച്ചെന്നും കുട്ടി വെളിപ്പെടുത്തി. ഇതനുസരിച്ചായിരുന്നു കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍, ലൈംഗീകമായി പീഡിപ്പിക്കല്‍, ലൈംഗീക ചുവയോടെ സമീപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇളയച്ഛനെയും, ഷറഫുദ്ദീനെയും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ഇളയമ്മ ഒളിവിലാണ്. ധര്‍മ്മടം, കതിരൂര്‍ സി ഐമാരാണ് കേസന്വേഷിക്കുന്നത്.Previous Post Next Post