കോട്ടയം : സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. എക്സ്ട്രാ പ്രീമിയം പെട്രോളിനാണ് നൂറ് രൂപ കടന്നത്.
വയനാട്ടിൽ ബത്തേരി, പാലക്കാട്, ഇടുക്കിയിൽ കട്ടപ്പന, അണക്കര എന്നിവടങ്ങളിലാണ് എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്.
ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില.
പാമ്പാടി മറ്റത്തിൽ പറമ്പിൽ പറമ്പിൽ പമ്പിൽ 99' 37 രൂപയാണ് ഇന്നത്തെ വില
പാലക്കാട് 100 രൂപ 16 പൈസയും, കട്ടപ്പനയിൽ 100 രൂപ 35 പൈസയും, അണക്കരയിൽ 101 രൂപ മൂന്ന് പൈസയുമാണ് വില.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1513 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്.
37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോൾ വില.
കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91. 03 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും , ഡീസലിന് 92. 31 രൂപയുമാണ്.