കിടപ്പുരോഗിയായ 60കാരിയെ പീഡിപ്പിക്കാന്‍ ശ്രമം.. ഭിന്നശേഷിക്കാരനെതിരെ പരാതി…


        

തിരുവനന്തപുരം വര്‍ക്കലയില്‍ കിടപ്പുരോഗിയായ 60 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ഭിന്നശേഷിക്കാരനായ 40 വയസുകാരനാണ് വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.രോഗിയ്ക്കുള്ള ഉച്ചഭക്ഷണവുമായി ഇവരുടെ സഹോദരിമാര്‍ എത്തുമ്പോള്‍ നാട്ടുകാരനായ പ്രതി വീട്ടിലുണ്ടായിരുന്നു. രോഗിയെ കാണാനെത്തിയ പ്രതിക്ക് കൂടി സഹോദരിമാര്‍ ഭക്ഷണം വിളമ്പി നല്‍കി. ശേഷം ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയ നേരത്താണ് പ്രതി കിടപ്പുരോഗിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്.

കൈകാലുകള്‍ തളര്‍ന്ന രോഗി ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി വായ പൊത്തിപ്പിടിച്ചു. ഒരു അവസരം കിട്ടിയപ്പോള്‍ രോഗി ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് സഹോദരിമാര്‍ മടങ്ങിയെത്തുകയുമായിരുന്നു. അപ്പോഴേക്കും പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സഹോദരിമാര്‍ അന്നേ ദിവസം തന്നെ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇയാളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. പ്രതിക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു

        

أحدث أقدم