വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്; പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി



വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്; പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി
June 1, 2021
കണ്ണൂര്‍: വിദ്യാര്‍ത്ഥികളോട് ലൈംഗികമായി അതിക്രമിച്ച സി പി എം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്.
കുറ്റ്യാട്ടൂര്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി പി എം അറിയിച്ചു.രണ്ടര മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് പ്രശാന്തന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിളിച്ചുവരുത്തിയത്.
വിദ്യാര്‍ത്ഥിയോട് ലൈംഗിക ചുവയോടെ സംസാരിക്കാന്‍ തുടങ്ങിയതോടെ, കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. രണ്ടാഴ്ചകള്‍ക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു.പ്രശാന്തന്റെ അതിക്രമങ്ങള്‍ അറിഞ്ഞ നാട്ടുകാരനാണ് ചൈല്‍ഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം പറഞ്ഞത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് മയ്യില്‍ പൊലീസ് പ്രശാന്തനെതിരെ പോക്‌സോ കേസ് എടുത്തത്.
ഇതോടെ പ്രശാന്തന്‍ ഒളിവില്‍ പോയി. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള പ്രശാന്തന്‍ നിര്‍മ്മാണതൊഴിലാളിയാണ്.

Previous Post Next Post