ട്വന്റി-20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍. 155 ഓളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലമാണിത്. ഇതില്‍ കൊവിഡ്-19 ബാധിതരും ഉള്‍പ്പെടും. കൊവിഡ്-19 മഹാമാരിക്കൊപ്പം ഏത് സാഹചര്യത്തിലും മറ്റ് സാംക്രമിക രോഗങ്ങളും പിടിപെടാവുന്ന സാഹചര്യത്തിലാണ് ഇത്രയും വൃത്തിഹീനമായ ചുറ്റുപാടില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തെ ഇവിടെ പന്തല്‍ ഇട്ടിരുന്നെങ്കിലും അത് പൊളിച്ചുമാറ്റിയിട്ട് ഒരാഴ്ച്ചയോളമായി. നിരന്തരം പന്തല്‍ മാറ്റികെട്ടാന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് മലിനജലം കെട്ടികിടക്കുന്നതും പ്ലാസ്റ്റിക്കുകള്‍ കുന്നുകൂട്ടിയിട്ടതും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ സ്ഥലം എംഎല്‍എ പിവി ശ്രീനിജന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സംഭവം ദുഃഖകരമാണെന്നും ആരോഗ്യപ്രവര്‍ത്തകരെ വിളിച്ച് അടിയന്തിരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു