ആലുവ യു.സി കോളേജ് പ്രിൻസിപ്പലായി ഡോ. താര കെ. സൈമണിനെ നിയമിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:  ആലുവ യു.സി കോളേജ് പ്രിൻസിപ്പലായി ഡോ. താര കെ. സൈമണിനെ നിയമിക്കാമെന്ന്  സുപ്രീം കോടതി. മഹാത്മഗാന്ധി സർവ്വകലാശാലയും, കോളേജ് മാനേജറും സമർപ്പിച്ച പ്രത്യേക നിയമനാനുമതി ഹർജ്ജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഡോ. താരയെ പ്രിൻസിപ്പലായി നിയമിക്കണമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്ക് അംഗീകാരം നൽകണമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.

2018 ലാണ് ഡോ.താരയെ പ്രിൻസിപ്പളായി നിയമിച്ചത്‌.
എന്നാൽ യു.ജി.സി റഗുലേഷൻ 2016 പ്രകാരം മതിയായ API സ്കോർ ഇല്ലായെന്ന കാരണം പറഞ്ഞ് യൂണിവേഴ്സിറ്റി അംഗീകാരം നിരസിച്ചത്‌. ഇതിനെതിരെയാണു ഡോ.താര  ഹൈക്കോടതിയെ സമീപിച്ചത്‌.

യൂണിവേഴ്സിറ്റി സ്കോർ കണക്കാക്കിയതിൽ നഗ്നമായ തെറ്റുകൾ സംഭവിച്ചുവെന്നും ഡോ. താരക്ക്‌ മതിയായ സ്കോർ ഉണ്ടെന്നും ജസ്റ്റിസ്‌ ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ്‌ ഗോപിനാഥ്‌ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ കണ്ടെത്തിയാണ് നിയമനത്തിനു അംഗീകാരം നൽകുവാൻ ഉത്തരവിട്ടത്‌.

ഇതിനെതിരെയാണ് യൂണിവേഴ്സിറ്റിയും മാനേജരും സുപ്രീം കോടതിയെ സമീപിച്ചത്‌. ഡോ.താര കെ. സൈമണിനു വേണ്ടി അഡ്വ. കുരിയാക്കോസ്‌ വർഗ്ഗീസ്‌ ഹാജരായി.


Previous Post Next Post