കപ്പയ്ക്ക് ജനകീയത.ഹോർട്ടി കോർപ്പ് വാട്ടുകപ്പ വിപണിയിൽ.മുഖ്യമന്ത്രി വിപണന ഉദ്ഘാടനം നിർവഹിച്ചു.


ജോവാൻ മധുമല
തിരുവനന്തപുരം :കപ്പയ്ക്ക് ജനകീയത. കൂടുതൽ വിപണി കണ്ടെത്തി കർഷകരെ സഹായിക്കുന്നതിന് ഹോർട്ടി കോർപ്പ് വാട്ടുകപ്പ വിൽപ്പന ആരംഭിച്ചു.ഇന്ന് വൈകിട്ട് ക്ലിഫ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാട്ടുകപ്പയുടെ വിപണന ഉദ്ഘാടനം  നിർവഹിച്ചു. വട്ടിയൂർകാവ് എം.എൽ.എ വി. കെ പ്രശാന്ത്, കാർഷിക ഉല്പാദന കമ്മീഷണർ ശ്രീമതി. ഇഷിതാ റോയ്, കൃഷി വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ, ഹോർട്ടി കോർപ്പ് എം.ഡി. ജെ സജീവ് എന്നിവർ പങ്കെടുത്തു.
Previous Post Next Post