സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനപീഡനം; പൊലീസിൽ മൊഴി നൽകി മാതാപിതാക്കൾ
വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ മൊഴി നൽകി. സുചിത്രയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖസ്റ്റടുത്തി.

സ്വർണവും കാറും നൽകിയതിന് പുറമെ സുചിത്രയുടെ ഭർതൃവീട്ടുകാർ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും മൊഴി നൽകി. വള്ളികുന്നത്തെ ഭർതൃവീട്ടിലാണ് സുചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കായംകുളം വള്ളികുന്നത്ത് 19 വയസുള്ള പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്രയെയാണ് ഭർതൃഗൃഹത്തിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. രാവിലെ വീട്ടിനുള്ളിൽ കാണാതായ സുചിത്രയെ 11.30യോടെ ഭർതൃമാതാവ് മുറി്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു.

ഇക്കഴിഞ്ഞ മാർച്ച് 21നാണ് സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞത്. സൈനികനായ സുചിത്രയുടെ ഭർത്താവ് വിഷ്ണു നിലവിൽ ഉത്തരാഖണ്ഡിലാണ്. കഴിഞ്ഞ കുറച്ച്് ദിവസങ്ങൾക്ക് മുൻപാണ് ലീവ് കഴിഞ്ഞ് വിഷ്ണു ഉത്തരാഖണ്ഡിലേക്ക് പോയത്.

Previous Post Next Post