നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.



തിരുവനന്തപുരം : സംസ്ഥാനത്ത് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ‍

സ്കൂളുകൾ തുറന്ന ശേഷം മാത്രം നിയമനമെന്ന മുന്‍ നിലപാട് തിരുത്തിയാണ് 7000 ത്തിലധികം അധ്യാപര്‍ക്ക് നിയമനം ലഭിക്കുക. 
സ്കൂളുകള്‍ തുറന്ന ശേഷം മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കൂവെന്ന നിയമസഭയിലടക്കം മുഖ്യമന്ത്രി വ്യക്തമാക്കിയ തീരുമാനം മാറ്റിയാണ് ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എയ്ഡഡ് സ്കൂളുകളില്‍ 4000 അധ്യാപകര്‍ക്കും, സര്‍ക്കാര്‍ സ്കൂളുകളില്‍ 3216 അധ്യാപകര്‍ക്കും ജോലിയില്‍ പ്രവേശിക്കാനാകും.

സര്‍ക്കാര്‍ മേഖലയില്‍ 2513 പേര്‍ നിയമന ഉത്തരവും 788 പേര്‍ നിയമന ശുപാര്‍ശയും ലഭിച്ചവരാണ്. നിയമന ഉത്തരവ് ലഭിച്ചവരെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഡിജിറ്റല്‍ ക്ലാസുകള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ അധ്യാകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

Previous Post Next Post