കല്യാണത്തിന് 10 പേർ,മരണത്തിന് 20, മദ്യശാലകളിൽ 500, ഉടൻ നടപടി വേണമെന്ന് ഹൈക്കോടതികൊച്ചി : സംസ്ഥാനത്ത്  മദ്യശാലകളിലെ ആൾക്കൂട്ടത്തിൽ വീണ്ടും ഹൈക്കോടതി വിമര്‍ശനം. ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്.  “കല്ല്യാണത്തിന് 10 പേർ, മരണത്തിന് 20, മദ്യക്കടകളിൽ 500 പേർ, ഇങ്ങനെയാണോ  എന്നും  കോടതി”

ജനങ്ങളുടെെ ആരോഗ്യത്തിനാണ് പ്രാധാന്യം. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. എക്സൈസ് കമ്മിഷണറും ബവ്കോ സിഎംഡിയും ഹൈക്കോടതിയില്‍ ഹാജരായി.

 സാധാരണക്കാര്‍ക്ക് ആള്‍ക്കൂട്ടം എന്തു സന്ദേശമാണ് നല്‍കുകയെന്ന് ഇരുവരോടും ജ.ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
Previous Post Next Post