പഠിക്കാനിരുന്ന വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അയൽവാസി അറസ്റ്റിൽ
Guruji 0
ഉദുമ ( കാസർകോട് ) വീടിന്‍റെ സിറ്റൗട്ടിൽ പഠിക്കാനിരുന്ന 14 കാരിയുടെ നേരെ ലൈംഗിക ചേഷ്‌ടകൾ കാട്ടിയ 43 കാരൻ അറസ്റ്റിൽ. ഇയാൾ പ്രദേശത്തെ സ്ത്രീകൾക്ക് മുന്നിൽ പതിവായി ഇത്തരം ചേഷ്‌ടകൾ കാണിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 14 കാരി നേരിട്ട് നൽകിയ പരാതിയിലാണ് അറസ്റ്റ്.ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കുട്ടി വീടിന്‍റെ സിറ്റൗട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് ഇയാൾ ശബ്‌ദമുണ്ടാക്കി വിളിക്കുകയും തുടർന്ന് ഉടുത്തിരുന്ന ലുങ്കി പൊക്കി നഗ്നത കാണിക്കുകയുമായിരുന്നു. തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതായി വിദ്യാർഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.