ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രവിലക്ക് നീട്ടി ഒമാന്‍റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 

മസ്കറ്റ്: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഒമാൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു.. കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് നിലവിൽവന്നത്. നിരവധി പ്രവാസികള്‍ വിലക്ക് നീക്കുന്നത് കാത്തിരിക്കുന്നതിനിടെയാണ് നിരാശയായി പുതിയ തീരുമാനം വന്നിരിക്കുന്നത് , ലെബനൻ, ബ്രൂണായ്, ഇൻഡോനേഷ്യ, എത്യോപ്യ, ഇറാൻ, അർജന്റീന, ബ്രസീൽ, സുഡാൻ, ഇറാഖ്, ഫിലിപൈൻസ്, ടാൻസാനിയ, ദക്ഷിണാഫ്രിക, സിംഗപൂർ, ഘാന, സിയറ ലിയോൺ, ഗ്വിനിയ, കൊളംബിയ, നൈജീരിയ, ലിബിയ എന്നിവയാണ് പട്ടികയിൽ ഉൾപെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ. അതേസമയം ഒമാനിൽ പുതുതായി 1,675 കൊറോണ കേസുകളും 17 മരണങ്ങളും ബുധനാഴ്ച റിപോർട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 280,235 ആയി. 248,151 പേർ രോഗമുക്തരായിട്ടുണ്ട്. മരണസംഖ്യ 3356 ആയി ഉയർന്നു.വിമാന സെർവീസുകൾ റദ്ദാക്കിയതോടെ മലയാളികളടക്കം അനേകം പേർ പ്രതിസന്ധിയിലായി. ഇനി എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാത്തതും ആശങ്കയുണ്ടാക്കുന്നു.
Previous Post Next Post