സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് വൈകുന്നേരം 6 മണിക്കാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്യുക. സണ്‍ പിക്‌ച്ചേഴ്‌സ് വീഡിയോ പങ്കുവെച്ചാണ് പ്രഖ്യാപിച്ചത്. ഇതിനോടകം ഫസ്റ്റ്‌ലുക്ക് അനൗണ്‍സ്‌മെന്റ് വീഡിയോ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞു.
അതേസമയം സൂര്യ40യുടെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും. ചെന്നൈയിലാണ് ചിത്രീകരണം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയുടെ 40താമത്തെ ചിത്രമാണിത്. കാരൈകുടിയില്‍ വെച്ച് ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
സൂര്യ 40യില്‍ പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍ പിക്ക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
കൂടാതെ നവരസ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം. ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന ഗൗതം മേനോന്‍ ചിത്രത്തിലാണ് സൂര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തിലെത്തുക.
നവരസങ്ങളെ അടിസ്ഥാനമാക്കി തമിഴ് സംവിധായകരായ മണി രത്നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ. ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.