പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി






മലപ്പുറം : പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പു മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ രാത്രിയിലാണ് സംഭവം. കരിപ്പോൾ സ്വദേശി സുബൈർ TP യുടെ മകൾ ആയിഷ തസ്‌നി ആണ് മരിച്ചത്.
കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിഷ തസ്‌നി. കിടപ്പുമുറിയിൽ കയറി വാതിലടച്ച ആയിഷ തസ്‌നിയെ അനിയൻ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനല കമ്പിയിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി.


Previous Post Next Post