വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി ചലച്ചിത്ര സംവിധായകന്‍ വിജി തമ്പി






ഫരീദാബാദ്: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി ചലച്ചിത്ര സംവിധായകന്‍ വിജി തമ്പി തെരഞ്ഞെടുക്കപ്പെട്ടു. 

ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് ദേശീയ സമ്മേളനത്തില്‍ അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്. 

ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. ബീഹാര്‍ സ്വദേശിയായ സിംഗ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്റായിരുന്നു.
മെഡിക്കല്‍ സയന്‍സ് രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് 2010ല്‍ പത്മശ്രീ ബഹുമതി ലഭിക്കുകയുണ്ടായി.

 കേരള സംസ്ഥാന അധ്യക്ഷനായിരുന്ന ബി. ആര്‍. ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവാണ്.

Previous Post Next Post