ബേക്കറി ഉടമയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി





ഇടുക്കി : അടിമാലിയില്‍ ബേക്കറി ഉടമയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടബാധ്യതയില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. 
അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

വിനോദിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയ വിനോദ് കടയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പാലുമായി എത്തിയ യുവാവാണ് വിവരം പുറംലോകത്തെ അറിയിച്ചത്.


Previous Post Next Post