കൊവിഡ് ബാധിച്ച പുരുഷന്മാര്‍ക്ക് ലൈംഗിക ഉദ്ധാരണക്കുറവ് ഉണ്ടാകുമെന്ന് പഠനംന്യൂദല്‍ഹി/ കൊറോണ ബാധിച്ച പുരുഷന്മാര്‍ക്ക് ലൈംഗിക ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതായി പഠനം.  മിയാമി യൂണിവേഴ്‌സിറ്റി മില്ലര്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ റീപ്രൊജക്ടീവ് യൂറോളജി ഡയറക്ടറായ ഡോ രഞ്ജിത് രാമസ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
കൊവിഡ് രോഗം ബാധിച്ച രണ്ടുപേരില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമാവുന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. കൊവിഡ് ബാധിക്കുന്നവരുടെ ലിംഗ കോശങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. പഠനത്തില്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരാകുന്നതിന് മുമ്പ് ലൈംഗിക ഉദ്ധാരണത്തില്‍ കുറവുണ്ടാകാതിരുന്നവരെയാണ് പഠനത്തില്‍ പങ്കെടുപ്പിച്ചത്. കൊവിഡ് മാറിയതോടെ ഇവര്‍ക്ക് ലൈംഗിക ഉദ്ധാരണം കുറഞ്ഞെന്ന് ബോധ്യപ്പെടുകയും ചെയ്തു.
കൊവിഡ് വൈറസുകള്‍ ലിംഗത്തിലെ രക്തക്കുഴലുകളെയാണ് ബാധിക്കുന്നത്. ഇതുകാരണം ലിംഗത്തിലേക്ക് ആവശ്യമായ രക്തം എത്തുന്നില്ല. ഇതാണ് ഉദ്ധാരണം കുറയുന്നതെന്ന് വെബ് എം ഡി കോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് 19 ഭേദമായ ശേഷം ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. കൊവിഡ് ബാധിച്ച് മാസങ്ങള്‍ കഴിയുന്നതോടെ ഇത് കൂടുതലാകുമെന്ന് മുന്നറിയിപ്പുമുണ്ട്.


Previous Post Next Post