കോൺഗ്രസിനുവേണ്ടത് ഭയമില്ലാത്തവരെ, ഭയമുള്ളവർക്ക് ആർഎസ്എസിൽ പോകാം: രാഹുൽ





ന്യൂഡൽഹി:   കോൺഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

 പാർട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരായ രാഹുലിന്റെ പരാമർശം.

ഭയമില്ലാത്ത ഒട്ടേറെയാളുകൾ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവർ നമ്മുടെ പാർട്ടിയിലുണ്ട്. അത്തരക്കാർക്ക്ആർ.എസ്.എസ്സിലേക്ക് പോകാം. ഞങ്ങൾക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്', രാഹുൽ വ്യക്തമാക്കി.

Previous Post Next Post