കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ബിജെപി-സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമാനമായ രീതിയിലാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് വഴിമുട്ടിയതെന്ന് വിഡി സതീശന്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി യാത്ര ഈ ഒത്തു തീര്‍പ്പിനു വേണ്ടിയാണ്. കൊടകര കുഴല്‍പ്പണക്കേസ് മുന്നില്‍ വെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. കേരളം നേരിടുന്ന ജിഎസ്ടി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായങ്ങളൊന്നും നല്‍കുന്നില്ലെന്നും കേസ് ഒതുക്കലിന്റെ തിരക്കിലാണ് സര്‍ക്കാരെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.