കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ ഇന്ന് മുതൽ പ്രസിദ്ധീകരിക്കും 

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച് സർക്കാർ. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ കോവിഡ് വിവര പട്ടികയിൽ  പേരുകൾ വീണ്ടും ഉൾപ്പെടുത്താനാണ് തീരുമാനം. 

തുടക്കത്തിൽ പേരുകൾ പുറത്തു വിട്ടിരുന്നെങ്കിലും വിവാദമായതോടെ 2020 ഡിസംബർ മുതലാണ് പേരുകൾ ഉൾപ്പെടുത്താതായത്. ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ചാണ് കോവിഡ് മരണങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇന്ന് മുതൽ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. 
Previous Post Next Post