ഒളിച്ചോട്ടത്തിനിടെ ബൈക്കില്‍ എണ്ണ തീര്‍ന്നു; പെരുവഴിയിലായ കമിതാക്കള്‍ പോലിസ് പിടിയിലായി

03-07-2021 
ചെറുപുഴ (കണ്ണൂർ):  ഫെയ്‌സ്ബുക്കിലൂടെ പ്രണയിച്ച യുവാവിനൊപ്പം നാടുവിടുന്നതിനിടെ വണ്ടിയിലെ എണ്ണ തീരന്ന് രാത്രിയില്‍ പെരുവഴിയിലായ കമിതാക്കള്‍ പോലിസ് പിടിയിലായി. 

ചെറുപുഴ നിന്നും  പയ്യന്നൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പഠിക്കാനായി വീട്ടില്‍ നിന്നുമിറങ്ങിയ 20കാരിയാണ് ചേര്‍ത്തല പോലിസിന്റെ പിടിയിലായത്. 
കാമുകന്‍ കരുനാഗപ്പള്ളി സ്വദേശിയായ യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ എണ്ണ തീര്‍ന്നതോടെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പോലിസ് സംഘം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കമിതാക്കള്‍ വെട്ടിലായത്. 

പോലിസ് ചോദ്യം ചെയ്യലില്‍ ചെറുപുഴ സ്വദേശിനിയാണെന്ന് യുവതി പറഞ്ഞതോടെ ചേര്‍ത്തല പോലിസ് ചെറുപുഴ സ്റ്റേഷനിലേക്ക് വിവരമറിയിച്ചപ്പോഴാണ് യുവതിയെ കാണ്മാനില്ലെന്ന് കാണിച്ച് പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത വിവരം അറിഞ്ഞത്. യുവതിയെ ഇന്ന് ചെറുപുഴയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.Previous Post Next Post