ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചു






അട്ടപ്പാടി കോട്ടത്തറയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.

 കോട്ടത്തറ സ്വദേശികളായ ഹരിക്കും വിനീതിനുമാണ് കുത്തേറ്റത്. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നേരത്തെ പ്രദേശത്ത് ഇവര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ വൈരാഗ്യമാണ് കത്തികുത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ഇരു വിഭാഗത്തിലും ഉണ്ടായിരുന്നത്. കുത്തിയ സംഘത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.


Previous Post Next Post