ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ





മുംബൈ:  ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിൽ.

 മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

നീലച്ചിത്ര നിർമാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായത്.

Previous Post Next Post