സ്ലാബില്ലാത്ത ഓടയില്‍ വീണ് വൃദ്ധന് ദാരുണാന്ത്യം ഓടയിലെ കമ്പി തലയിൽ തറച്ചായിരുന്നു മരണം.

 
ഇടുക്കി:തൊടുപുഴയിൽ ഓടയിൽ വീണ് വൃദ്ധൻ മരിച്ചു. തൊടുപുഴ ഇളംദേശം സ്വദേശി ബഷീറാണ് മരിച്ചത്. നടക്കുന്നതിനിടെ കാൽതെന്നി സ്ലാബില്ലാത്ത ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയിലെ കമ്പി തലയിൽ തറച്ചായിരുന്നു മരണം.
തൊടുപുഴ നഗരത്തിലെ കിഴക്കേയറ്റത്ത് വൈകീട്ടോടെയായിരുന്നു അപകടം. ഭക്ഷണപ്പൊതിയുമായി നടന്ന് വരികയായിരുന്നു എഴുപത്തഞ്ചുകാരനായ ബഷീ‍ർ. കിഴക്കേയറ്റം കവലയിൽ വച്ച് ഭക്ഷണപ്പൊതി താഴെപ്പോയി. ഇത് കുനിഞ്ഞ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി സ്ലാബില്ലാത്ത ഓടയിലേക്ക് വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിച്ചു. നഗരത്തിൽ അല്ലറ ചില്ലറ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു ബഷീ‍ർ.

أحدث أقدم