ഫണ്ട് വാങ്ങി, നിഘണ്ടു തയ്യാറാക്കിയില്ല; ഡോ. പൂർണിമ മോഹന് എതിരെ വീണ്ടും ആരോപണം




 

തിരുവനന്തപുരം: മലയാളം മഹാ നിഘണ്ടുവിന്റെ എഡിറ്ററായി നിയമിച്ച ഡോ. പൂർണിമാ മോഹന്റെ അയോഗ്യത ചൂണ്ടിക്കാട്ടുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കേരള സർവകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റർ നിയമനം വിവാദമായിരിക്കെയാണ് ഡോ. പൂർണിമാ മോഹനന്റെ പഴയ ചുമതലയിലെ വീഴ്ചകൾ പുറത്തു വരുന്നത്. 

യുജിസി സംസ്‌കൃത ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ചുമതലയിലാണ് വീഴ്ച വരുത്തിയത്. 2012ലായിരുന്നു നിയമനം. സംസ്‌കൃത നിഘണ്ടു തയ്യാറാക്കുന്നതിലെ വീഴ്ച കൂടി ചൂണ്ടിക്കാട്ടിയാണ് സേവ് ദി യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു പരാതി നൽകിയത്.

നേരത്തെ ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യൻ ഭാഷകളുടെയും സാംസ്‌കാരിക വൈവിധ്യ നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ് ഡോ. പൂർണിമാ മോഹൻ. ഒടുവിൽ യുജിസിയുടെ പരാതി പ്രകാരം പണം തിരിച്ചടക്കേണ്ടിയും വന്നു. 

ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യൻ ഭാഷകളുടെയും സാംസ്‌കാരിക വൈവിധ്യ നിഘണ്ടു തയ്യാറാക്കാനായിരുന്നു ചുമതല. 7.80 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. രണ്ട് വർഷത്തിൽ തീർക്കേണ്ട ദൗത്യം അഞ്ച് വർഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. സംസ്‌കൃത സർവകലാശാലയുടെ നിരന്തര ആവശ്യ പ്രകാരം 2017ലാണ് തുക തിരിച്ചടച്ചത്. 


Previous Post Next Post