പാലായിൽ 500മില്ലി ചാരായവുമായി കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ


 



പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ കെ എസ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് പാലാ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ ആയ മിനച്ചിൽ താലൂക്കിൽ മേലുകാവിൽ ഇല്ലിക്കൽ ജയിംസ് ജോർജിനെ ചാരായവുമായി പിടികൂടിയത്.

  പാലാ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദേശനുസരണം, പാലാ എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓ ഫീസർ ബി ആനന്ദരാജും സംഘവുമാണ് ജയിംസ് ജോർജിനെയാണ് 500 മില്ലി ചാരായവുമായി പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post