വൈറ്റിലയിൽ വീണ്ടും അപകടം: ലേക്ഷോർ ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

 


കൊച്ചി : കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ടാങ്കറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പുളിക്കല്‍ സ്വദേശി വിന്‍സന്റ്, ജീമോള്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും നെട്ടൂരിലെ ലേക്‌ഷോര്‍ ആശുപത്രിയിലെ ജീവനക്കാരാണ്. ജോലിക്കായി ആശുപത്രിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍ പോയി വരുന്നതിനിടെ തൈക്കൂടത്ത് വെച്ച്‌ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.

ടാങ്കര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. രണ്ട് പേരും തല്‍ക്ഷണം മരിച്ചു.

Previous Post Next Post