ഭാരത് മാല പ്രൊജക്റ്റ്: പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ റിംഗ് റോഡിന് കേന്ദ്ര സർക്കാർ അംഗീകാരം







തിരുവനന്തപുരം : പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കി.മീ. റിംഗ് റോഡ് നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ തത്വത്തിൽ ഉള്ള അംഗീകാരമായി. 

വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകൾ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിൻ്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറും. ഈ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിൻ്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. 

കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്താനും തീരുമാനമായി. ഇതിൽ തിരുവനന്തപുരം ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി - വാഴൂര്‍ - പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ,  തിരുവനന്തപുരം - തെൻമലയെ ബന്ധിപ്പിക്കുന്ന 72. കിമീ, തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം - കരമന - കളിയിക്കാവിള റോഡ് 
എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തിൽ പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നത്.

Previous Post Next Post