തൊഴില്‍ പ്രതിസന്ധിയില്‍ വലഞ്ഞ ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു





പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയില്‍ വലഞ്ഞ ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. 

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആത്മഹത്യ. വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കോവിഡിനെ തുടര്‍ന്ന് തൊഴിലില്ലാതായതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്ക് കടബാധ്യത ഉണ്ടായിരുന്നു.
أحدث أقدم