മാർത്തോമ്മാ സഭ രണ്ടു സഫ്രഗൻ മെത്രാപ്പൊലീത്തമാരെ വാഴിക്കുന്നു





തിരുവല്ല:   മാർത്തോമ്മാ സഭ പുതിയ രണ്ടു സഫ്രഗൻ മെത്രാപ്പൊലീത്തമാരെ വാഴിക്കുന്നു.  സീനിയർ ബിഷപ്പുമാരായ ഡോ. യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവരാണ് സഫ്രഗൻ മെത്രാപ്പൊലീത്തമാരാകുവാൻ തെരഞ്ഞെടുക്കപ്പെട്ടത്.

സ്ഥാനാരോഹണം ഞായറാഴ്ച രാവിലെ ഒൻപതിന് തിരുവല്ല പുലാത്തീൻ അരമന ചാപ്പലിൽ തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

 തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ചേർന്ന സഭാ സിനഡാണ് തീരുമാനം കൈക്കൊണ്ടത്.

വികാരി ജനറൽ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ചെന്നൈ ചെട്പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യൂവിൻ്റെ സ്ഥാനാരോഹണവും ഇതോടൊപ്പം നടക്കും.

Previous Post Next Post