ചാലിപ്പുഴയിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്:   കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ചെമ്പുകടവിൽ ചാലിപ്പുഴയിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോട് സ്വദേശി ആയിഷയാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസാർ എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു യുവതി ഉൾപ്പെട്ട സംഘം. ഇവർ പുഴയിൽ ഇറങ്ങിയപ്പോൾ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ആയിഷയും അൻസാറും ഒഴുക്കിൽപ്പെടുകയുമായിരുന്നു. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. വനമേഖലയിൽ മഴ പെയ്തതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം പെട്ടെന്നാണ് ചാലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നത്.

Previous Post Next Post