കേന്ദ്ര പദ്ധതികൾ അട്ടിമറിച്ച് കേരള സർക്കാർ: എൻ. ഹരി


പാവപ്പെട്ട ജനങ്ങൾക്ക് ബാദ്ധ്യതയാണ് കേരള സർക്കാർ, സാധാരണക്കാരന് പ്രയോജനകരമായ പദ്ധതികൾ ഇവിടെ അട്ടിമറിക്കുന്നു. കർഷക പ്രേമം പറയുന്നവർ ഇന്നുവരെ അവർക്ക് എന്താണ് ചെയ്ത് കൊടുത്തിട്ടുള്ളത്. ഇപ്പോൾ 19 വിളകൾക്ക് പ്രഖ്യാപിച്ച താങ്ങുവില തന്നെ ഉദാഹരണം, പ്രഖ്യാപനം മാത്രം.
എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിസാൻ സമ്മാൻ നിധി കർഷകർക്ക് നേരിട്ട് പണം ലഭിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിന്റെ ഗുണഭോക്താക്കളായത്. കേരളത്തിൽ ഇത് പരമാവധി കർഷകന് കിട്ടാതിരിക്കാനാണ് ശ്രമം. 
കർഷകരെ ആദ്യം തെറ്റിധരിപ്പിക്കാൻ നോക്കി ആനുകൂല്യം ലഭിച്ചാൽ ഈ ഭൂമി ലോൺ എടുക്കാൻ കഴിയില്ല മറ്റ് ആനുകൂല്യങ്ങൾ  കിട്ടില്ല എന്നിങ്ങനെ പ്രചരണം അഴിച്ചു വിട്ടു. മറുവശത്ത് ഈ പദ്ധതി നടപ്പിലാകുന്നതല്ലന്നും പ്രചരിപ്പിച്ചു. പദ്ധതി യാഥാർത്ഥ്യമായപ്പോൾ പിന്നീട് ഉദ്യോഗസ്ഥരെ വച്ച് ഇപ്പോൾ താമസിപ്പിക്കുകയാണ്. യൂണിയൻ എന്ന പേരിൽ ഓഫിസുകളിൽ രാഷ്ട്രീയം നടപ്പാക്കുന്നവർ തന്നെയാണ് ഇതിനും മുമ്പിൽ. എന്നാൽ ഭരണ-പ്രതിപക്ഷം ഇല്ലാതെ നേതാക്കൾ ആനുകൂല്യം കൈപ്പറ്റുന്നുമുണ്ട്.

പാവപ്പെട്ട കർഷകർക്ക് ലഭിച്ചാൽ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും കേന്ദ്ര സർക്കാരിന് അംഗീകാരം കിട്ടുമെന്നുമുള്ള തിരിച്ചറിവാണ് ഇത്തരം നടപടികൾ. ഇതു തന്നെയാണ് പ്രധാനമന്ത്രി ആവാസ് യോജനയിലും കണ്ടത്. കോടിക്കണക്കിന് പണമാണ് നഷ്ടപ്പെടുത്തിയത്. 
ഇത് കേരളത്തിൽ നിങ്ങളെ ജയിപ്പിച്ച ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളെയാണ് നിങ്ങൾ വെല്ലുവിളിക്കുന്നത്.
കേന്ദ്ര പദ്ധതികൾക്കെതിരെയും നിയമങ്ങൾക്ക് എതിരെയും ഏറ്റവും കൂടുതൽ സമരം നടന്നത് കേരളത്തിലാണ്. രാജ്യവ്യാപകമായി സമരങ്ങൾക്ക് നേതൃത്വം കൊട്ടുത്തത് ജിഹാദികൾ ആണെന്ന് വെളിയിൽ വന്നു കൊണ്ടിരിക്കുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. അതിന്റെ ഉദാഹരണമാണ് കിറ്റക്സ് കേരളം വിട്ടത്. 

ജിഹാദികൾ ചോദിച്ച പണം നൽകാത്തതിനാൽ ഭീഷണിപ്പെടുത്തുകയും അവിടെ സമരം ആരംഭിക്കുകയും ആയിരുന്നു. പിന്നീട് സർക്കാർ പരിശോധനകൾ. ഒടുവിൽ പറഞ്ഞതു പോലെ സ്ഥാപനം കെട്ടുകെട്ടിച്ചു.

തീവ്രവാദികളുടെ തടവറയിൽ ആണ് സർക്കാരും പ്രതിപക്ഷവും ഐഷാ സുൽത്താനയ്ക്ക് വേണ്ടി വാദിക്കുന്നവർ എന്ത് കൊണ്ട് കേരളത്തിലെ സ്ത്രീ പീഢനങ്ങളും കുഞ്ഞുകുട്ടിയെ പോലും കൊന്ന് കെട്ടി തൂക്കിയിട്ടും പ്രതികരിക്കുന്നില്ല.

കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്നതിനെതിരെയും സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെയും കർഷമോർച്ച സംസ്ഥാന വ്യാപകമായി കൃഷി ഓഫിസുകൾക്കു മുമ്പിൽ ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കൃഷിഭവനു മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എൻ. ഹരി. 

കർഷക മോർച്ച ജില്ലാ പ്രസിഡന്റ് K V നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ J S ജോഷി, രഘുവരൻ നായർ, സരൺ ലാൽ, മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Previous Post Next Post