കാരുണ്യസ്പർശവുമായി പാമ്പാടി ഗ്രാമപഞ്ചായത്ത്

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ സർക്കാർ എയിഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനത്തിൻറെ ഭാഗമാകാൻ കഴിയാതെ ഇല്ലായ്മയുടെ പേരിൽ പുറത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ അവരെ സഹായിക്കാൻ നമുക്ക് കഴിയില്ലേ പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ കൈ എടുത്ത് പണം ഇല്ലാത്തതിൻ്റെ പേരിൽ പഠിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പഠനോപകരണ സമാഹരണം നടത്തുന്നു.....സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്ന് ഫോണോ ഡിജിറ്റൽ ഡിവൈസോ പണമോ സ്വീകരിക്കും 20 ത് വാർഡുകളിലും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഞായറാഴ്ച സ്ക്വാഡ് പ്രവർത്തനം നടത്തുന്നു.......
വലിയ സഹായം ചെയ്യുവാൻ കഴിയാത്തവർക്ക് ഗൂഗിൾ പേ വഴി 500 രൂപ ചലഞ്ചിൻറെ ഭാഗമാകാം നിങ്ങൾ നൽകുന്ന പണം ഒരു കുട്ടിയുടെ പഠനത്തിന് കൈതാങ്ങ് ആകുമെങ്കിൽ അതിലും വലിയ പുണ്യം ഈ കാലത്ത് മറ്റെന്താണ്.ഗൂഗിൾ മീറ്റ് വഴിയാണ് ഇപ്പോൾ ക്ളാസുകൾ നടക്കുന്നത് കുട്ടികളെ നേരിട്ട്കണ്ട് അധ്യാപകർക്ക് പഠിപ്പിക്കാൻ കഴിയും മുഴുവൻ കുട്ടികൾക്കും പഠനം മൊബൈൽ ഫോണോ ഡാബ്ലെറ്റോ ഉണ്ടെങ്കിൽ ഉറപ്പ് വരുത്താൻ കഴിയും .....ഈ ക്ളാസ് നടക്കുമ്പോൾ പങ്കെടുക്കാൻ കഴിയാതിരിക്കുന്ന കുട്ടികളുടെ മാനസ്സിക അവസ്ഥ അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കൂ......പമ്പാടിയിൽ 350 കുട്ടികൾക്ക് ഫോൺ സൗകര്യം തുടക്കത്തിൽ ഇല്ലായിരുന്നു സ്കൂൾ അധികൃതർ രാഷ്ട്രീയ പാർട്ടികൾ സന്നദ്ധസംഘടനകൾ സഹകരണ ബാങ്കുകൾ മൊബൈൽ ഫോൺ നൽകി അത് 110 നും 120 നും ഇടയിലേയ്ക്ക് കുറച്ചുകൊണ്ടുവരാൻ സാധിച്ചു.കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗമാണ് മൊബൈൽ ഫോൺ ചലഞ്ച് നടത്താൻ തീരുമാനിച്ചത് ആയോഗത്തിൽ പങ്കെടുത്ത സ്കൂളിലെ പ്രധാന അധ്യാപകരാണ് വിദ്യാർത്ഥികളുടെ കണക്കുകൾ നൽകിയത്. മൊബൈൽഫോൺ വായ്പ പോലും എടുക്കാൻ നിവൃത്തി ഇല്ലാത്ത കുട്ടികളാണ് ഇത് ഇവരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് സഹകരിക്കുക വിജയിപ്പിക്കുക.....നമുക്ക് കൈതാങ്ങ് ആകാം അവർ പഠിക്കട്ടെ...
أحدث أقدم