മേശയുടെ കാല്‍ വലിച്ചൂരി ഭാര്യയെ തലക്കടിച്ചു കൊന്ന പ്രതിക്ക് ജീവപര്യന്തവും പിഴയും.
മലപ്പുറം/ വിവാഹ മോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ അടിച്ചുകൊന്ന പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പരപ്പനങ്ങാടിയില്‍ ഭാര്യയെ അടിച്ചു കൊന്ന കേസില്‍ പ്രതി ഷാജിക്കാണ് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്
ഭാര്യയുടെ മാതാവിനെ മര്‍ദിച്ച കേസില്‍ നാലുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും ഇതോടൊപ്പം കോടതി വിധിച്ചിട്ടുണ്ട്. ഭാര്യ ഷൈനി വിവാഹമോചനത്തിന് അഭിഭാഷകനെ സമീപിച്ച വിരോധത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ മേശയുടെ കാല്‍ വലിച്ചൂരി ഷൈനിയെ തലക്കടിച്ചു കൊന്നത്. ഇയാളുടെ മര്‍ദനത്തില്‍ ഭാര്യ മാതാവിനും ഗുരുതര പരുക്കേറ്റിരുന്നു. 2013 ഫെബ്രുവരി 19നായിരുന്നു കൊലപാതകം.


 
أحدث أقدم