സാമ്പത്തിക പ്രതിസന്ധി; ബസുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍.





കല്‍പ്പറ്റ : വയനാട് അമ്പലവയലില്‍ ബസുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണിയാണ് ജീവനൊടുക്കിയത്. 48 വയസ്സായിരുന്നു. 

കടല്‍മാട്- സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കോവിഡ് മൂലം വരുമാനം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രാജമണിയെന്ന് ബന്ധുക്കള്‍ പറഞ്ഞു
أحدث أقدم