കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം. ഒരാൾക്ക് വെട്ടേറ്റു.അക്രമിച്ചയാൾ ക്രിമിനൽ കേസ് പ്രതി.


പത്തനാപുരം: എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം. ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. രാവിലെ ആറ് മണിയോടെയാണ് സംഭവം. കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ ബിജുവിനാണ് വെട്ടേറ്റത്. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അക്രമിച്ചയാൾ ക്രിമിനൽ കേസ് പ്രതിഎന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

അക്രമിച്ചയാളെ ഓഫീസിലെ ജീവനക്കാര്‍ തന്നെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പത്തനാപുരം പോലീസ് അറിയിച്ചു.

ബിജുവിന്റെ പരിക്ക് ഗുരുതരമല്ല. എം.എല്‍.എ. ഓഫീസിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. കെെയ്യിലാണ് ബിജുവിന് വെട്ടേറ്റത്. രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
أحدث أقدم