അർജുൻ ആയങ്കിയുമായി ബന്ധമുള്ള ഒരു കാർ കൂടി കസ്റ്റംസ് പിടികൂടി.
കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി ബന്ധമുള്ള ഒരു കാർ കൂടി കസ്റ്റംസ് പിടികൂടി.

സ്വർണക്കടത്തിന് അകമ്പടിപോകാൻ ഉപയോഗിച്ച കാറാണ് പിടികൂടിയത്. കസ്റ്റംസിന്റെ കാസർകോട് സംഘമാണ് കാർ കസ്റ്റഡിയിൽ എടുത്തത്.

ഉദിനൂർ സ്വദേശി വികാസിന്റേതാണ് കാർ. സ്വർണക്കടത്തിന് അകമ്പടി പോയ കാർ അർജുന്റെ സുഹൃത്തും തിമിരി സ്വദേശിയുമായ പ്രണവാണ് ഓടിച്ചത്. സ്വർണക്കടത്തിനായി ഈ കാർ ഉപയോഗിച്ചിട്ടുണ്ടെന്ന് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാർ കസ്റ്റഡിയിൽ എടുത്തത്.

നിലവിൽ ചന്ദേര പോലീസ് കസ്റ്റഡിയിലാണ് കാർ സൂക്ഷിച്ചിരിക്കുന്നത്. വികാസിനെയും, പ്രണവിനെയും കസ്റ്റംസ് ചോദ്യം ചെയ്യും.


Previous Post Next Post