ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്‌കാരം ഗ്രേസിയ്ക്ക്. 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന രചനയ്ക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരം മലയാളത്തില്‍ അബിന്‍ ജോസഫിന്റെ 'കല്യാശേരി തീസിസ്' എന്ന പുസ്തകത്തിന് ലഭിച്ചു. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.