കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസ്; അഞ്ച് പേർ കൂടി അറസ്റ്റിൽ


 കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളാണ് പിടിയിലായത്. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ എന്നിവർ ആണ് പിടിയിലായത്. 

ഇവരും സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്നു സ്വർണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. 


Previous Post Next Post