പാലായിൽ സിപിഎം കാലുവാരിയെന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഘടക കക്ഷികളുടെ തോൽവിയെക്കുറിച്ച് പഠിക്കാൻ സിപിഎം തന്നെ ഒരു അന്വേഷണ കമ്മീഷനെ വെക്കുന്നത് അപൂർവ്വമാണ്. എന്നാൽ കേരള കോണ്‍ഗ്രസ് എൽഡിഎഫിന്‍റെ അഭിവാജ്യ ഘടകമായതിനൽ അവരുടെ പരാതി തളിക്കളയാനാകില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വത്വം.
അത് കൊണ്ടാണ് ജില്ലാ നേതൃത്വം എതിർത്തിട്ടും ഇത്തരത്തിൽ ഒരു അന്വേഷണ കമ്മീഷനെ വെക്കണമെന്ന നിലപാടുമായി സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. ഇന്ന് ചേരുന്ന സിപിഎം ജില്ലാ നേതൃ യോഗത്തിൽ ഏതെങ്കിലും രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ അന്വേഷണ കമ്മീഷനായി രൂപീകരിച്ചേക്കും. എന്നാൽ പാലായിലെ തോൽവി ബിജെപിയുട വോട്ടുകൾ മറിഞ്ഞതാണെന്ന് മുൻ നിലപാടിൽ ഉറച്ചതു നിൽക്കുകയാണ് ജില്ലാ നേതൃത്വം.