കോഴിക്കോട് മിഠായിത്തെരുവിൽ ജനത്തിരക്ക് ഒഴിവാക്കാൻ പിടിമുറുക്കി പൊലീസ്




കൊഴിക്കോട് :  കോഴിക്കോട് നഗരത്തിലെ ഏറ്റവും ജനത്തിരക്ക് അനുഭവപ്പെടുന്ന  മിഠായിത്തെരുവിലെ വഴിയോരക്കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലിസിന്റെ നിര്‍ദേശം.

 കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോരക്കച്ചവടക്കാര്‍ സിറ്റി പോലിസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണം പാലിച്ച്‌ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഞായറാഴ്ച മിഠായിത്തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലിസ് ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു പോലിസിന്റെ വിശദീകരണം.


أحدث أقدم