പാമ്പാടിയിൽ 14 കാരി പീഡനത്തിനിരയായ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി


കോട്ടയം: പാമ്പാടിയിൽ 14 കാരി പീഡനത്തിനിരയായ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു.   പെൺ കുട്ടിയുടെ മൊഴി പോലീസ് വിശ്വസിച്ചിരുന്നില്ല
ഏപ്രിൽ 16 ന് പെൺകുട്ടി തനിച്ചാണ് സാധനങ്ങൾ വിൽക്കുന്നതിനായി മണർകാട് ഭാഗത്ത് എത്തിയത്​. തുടർന്ന്​ പ്രദേശത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വിൽപ്പന നടത്തി. ഉച്ചകഴിഞ്ഞ്​ മൂന്നു മണിയോടെ മണർകാട് ജങ്​ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ അപരിചിതൻ കരകൗശലവസ്​തുക്കൾ വാങ്ങാമെന്നും പണം വീട്ടിലാണെന്നും കൂടെ വന്നാൽ തരാമെന്നും പറഞ്ഞു. കുട്ടിയെ കയറ്റി കാർ തിരുവഞ്ചൂർ ഭാഗത്തേക്ക്​ ഓടിച്ചു പോയി.
ഇടക്ക്​ ഹോട്ടലിൽ കയറി ഇരുവരും ഭക്ഷണം കഴിച്ചു. തിരികെ മടങ്ങുന്നതിനിടെ ഇയാൾ ചോക്ക്‌ലേറ്റും മാംഗോ ജ്യൂസും നൽകി. ഇതുകഴിച്ചയുടൻ പെൺകുട്ടി മയങ്ങിപ്പോയി. വൈകിട്ട് അഞ്ചു മണിയോടെ ഉണർന്നപ്പോൾ കാർ മണർകാട് ബസ് സ്​റ്റോപ്പിലായിരുന്നു. തുടർന്ന്​ ബസിൽ കയറി വീട്ടിലെത്തി. എന്നാണ് പെൺകുട്ടി പോലീസിൽ പറഞ്ഞത് 
ശാരീരികാസ്വസ്​ഥത അനുഭവപ്പെ​ട്ടെതിനെ തുടർന്നുള്ള പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പെൺകുട്ടിക്ക് 
രക്​തസ്രാവം ഉണ്ടെന്നും കണ്ടെത്തി. തുടർന്ന്​ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
തുടർന്ന്
ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു. ശ്രീജിത്ത്, മണർകാട് സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ കേസ് അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത് ഫോൺ വിളികളുടെ വിശദ വിരങ്ങളിലാണ്. 
മുണ്ടക്കയം സ്വദേശിയാണ് രണ്ടാനച്ചൻ '  മേസ്തിരി പണിക്കാരനായ   ഇയാൾ നിർമ്മിക്കുന്ന  കരകൗശല വസ്തുക്കൾ  നിർമ്മിക്കുന്നത് കുട്ടികളാണ് വിറ്റുകൊണ്ടിരുന്നത് 
أحدث أقدم