കൂട്ടുകാരന്റെ അമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; 23കാരൻ അറസ്റ്റിൽ




തിരുവനന്തപുരം: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 23 കാരൻ അറസ്റ്റിൽ. കല്ലമ്പലം നാവായിക്കുളം വടക്കേ വയൽ സ്വദേശി കുന്നുവിള വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്. ഒൻപതിന് രാത്രി 12 മണിയോടെയാണ് സംഭവം നടക്കുന്നത്. നാവായിക്കുളം സ്വദേശിയായ വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്.
സംഭവം ഇങ്ങനെ- രാത്രി വീട്ടമ്മയുടെ മകനുമായി പ്രദീപ് മദ്യപിച്ചു. ഇതിനുശേഷം വീട്ടമ്മയുടെ മകനെ അയാളുടെ ഭാര്യവീട്ടിൽ പ്രദീപ് കൊണ്ടുചെന്നാക്കി. പിന്നാലെ പ്രദീപ് വീട്ടമ്മയുടെ നാവായിക്കുളത്തുള്ള വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കതകിൽതട്ടിവിളിച്ചു മകൻ മദ്യപിച്ച് ബോധമില്ലാതെ റബർ പുരയിടത്തിൽ കിടക്കുന്നു എന്നുപറഞ്ഞ് അവരെ വിളിച്ചിറക്കി തൊട്ടടുത്ത റബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും വീട്ടമ്മ നിലവിളിച്ചതിനെതുടർന്നു പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.
വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതിയെ വീട്ടമ്മയുടെ പരാതിയിൽ രാത്രിതന്നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ് ഐ യുടെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനിൽകുമാർ, എ. എസ്.ഐ സുരേഷ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Previous Post Next Post