റ്റിജോ ഏബ്രഹാം
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രവേശനത്തിനു അനുമതി നൽകിയ മന്ത്രി സഭാ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കുവൈത്ത് വ്യോമയാന അധികൃതർ അടിയന്തിര യോഗം ചേരുന്നു . ഈ മാസം 18 നു ചേർന്ന മന്ത്രി സഭായോഗത്തിലാണ് ഇന്ത്യ , പാകിസ്ഥാൻ , ഈജിപ്ത് , ബംഗ്ളാദേശ് , ശ്രീലങ്ക , നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് ഓഗസ്ത് 22 മുതൽ കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത് . എന്നാൽ ഇത് സംബന്ധിച്ച് ഇന്നലെ വരെ ഏതെങ്കിലും സർക്കാർ ഏജൻസികളിൽ നിന്നും വിമാനതാവള അധികൃതർക്ക് യാതൊരു വിധ അറിയിപ്പും ലഭിച്ചിട്ടിള്ള.മാത്രവുമല്ല വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി ഉയർത്തുന്നത് സംബന്ധിച്ച്ചും നിർദേശങ്ങൾ ലഭിച്ചിട്ടില്ല . ഈ സാഹചര്യത്തിലാണ് വ്യോമയാന അധികൃതർ നാളെ കാലത്ത് അടിയന്തിര യോഗം ചേരുന്നത് . അതേസമയം ചൈനീസ് , റഷ്യൻ വാക്സിനുകൾ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനവും വ്യോമയാന അധികൃതരെ ഇത് വരെ അറിയിച്ചിട്ടില്ല.