യുവാവിന്റെ മരണം ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ





തൃശൂർ : കിഴുത്താണി മനപടിയിൽ വാടക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വിട്ടുകാരെ മർദ്ദിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ 4 പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.

 കോമ്പാറ സ്വദേശി ചേനത്ത്പറമ്പിൽ ഷാജു (47) , ഭാര്യ രഞ്ജിനി (39). പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്പിൽ ലോറൻസ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂൾ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് (33) ആണ് മരിച്ചത്. ഉത്രാടനാളിൽ ഉച്ചയോടെയാണ് ലോറൻസും ഷാജിയും ഭാര്യമാരും ചേർന്ന് വീട് കയറി അക്രമിച്ചത്. എതാനും മാസങ്ങളായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ശശിധരനും വീട്ടുടമസ്ഥനായ ലോറൻസും തമ്മിൽ വീട് ഒഴിയുന്നത് സംബന്ധിച്ച് തർക്കങ്ങൾ നിലനില്ക്കുന്നുണ്ടായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ശശിധരനെയും മക്കളായ സൂരജിനെയും സ്വരൂപിനെയും കമ്പിപ്പാര കൊണ്ട് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും നാട്ടുകാരാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. പുലർച്ചയോടെ സൂരജ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കുകളുള്ള സ്വരൂപും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. 

ഇരിങ്ങാലക്കുട ഡി.വൈഎസ്.പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ സി.ഐ എം.കെ സജീവ്, എസ്.ഐ സൂരജ് സി എസ്. ബെനഡിറ്റ് വി.എസ്, പോലീസ്ക്കാരായ എബിൻ, നിഖിൽ പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Previous Post Next Post