വൈദികരുടെ ഫോൺ കോളുകളിൽ ഞെട്ടി സ്ത്രീകൾ, രൂപതയെ മറയാക്കി വ്യാജന്മാർകരുതലോടെ രൂപത


പാലാ / പെൺകുട്ടികൾക്ക് വരുന്ന വ്യാജ ഫോൺ കോളുകൾ ജാഗ്രത മുന്നറിയിപ്പുമായി പാലാ രൂപത. വൈദികരെന്ന വ്യാജേനെ പെൺകുട്ടികൾക്ക് വരുന്ന ഫോൺ കുരുക്കുകളെകുറി ച്ചാണ് രൂപതയുടെ മുന്നറിയിപ്പ്. പ്രദേശത്തെ പള്ളികളിലെ പഴയ വൈദികരെന്ന പേരിൽ പ്രാദേശിക ജനപ്രതിനിധികൾ അടക്കമുള്ള സ്ത്രീകളെ വിളിച്ചു തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രൂപത നിർദ്ദേശങ്ങൾ നൽകുന്നത്.
പ്രദേശത്തെ പള്ളിയിലെ പഴയ വൈദികൻ ആണെന്നും ഇപ്പോൾ വിദേശ രാജ്യത്ത് താമസി ക്കുകയാണെന്നും പഠനത്തോടനുബന്ധിച്ചുള്ള സർവ്വേ ആവശ്യമെന്ന വ്യാജേനെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കൈയിൽ കിട്ടിയ പെൺകുട്ടികളുടെ ഫോൺ നമ്പറിലേക്ക് വിളിച്ച് മോശമായ രീതിയിൽ സംസാരിക്കുന്നതാണ് പരാതി ഉണ്ടായിരിക്കുന്നത്.
വളരെ ആസൂത്രിതമായ നീക്കമായതിനാൽ പെട്ടെന്ന് വ്യാജ ഫോൺ കോളുകൾ കണ്ടെത്തുക എളുപ്പമല്ലാത്തതിനെ തുടർന്നാണ് ഓരോ സ്ത്രീകളോടും വീട്ടുകാരോടും കരുതിയിരിക്ക ണമെന്ന് മുന്നറിയിപ്പുമായി രൂപതാധികൃതർ രംഗത്തെത്തിയത്. വിശ്വാസികളുടെ ദൈവ വിശ്വാസത്തെ മറയാക്കിയാണ് പുതിയ തട്ടിപ്പ്.


Previous Post Next Post